KeralaLatest NewsLocal news

ഇടുക്കി ജില്ലയിൽ 40 പഞ്ചായത്ത് നേടുമെന്ന് എം.വി.ഗോവിന്ദൻ…

വികസിത രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് നവകേരളം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേന്ദ്രം തരാനുള്ളത് തന്നാൽ സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപ ആക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യം ഇല്ലാതാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതിനു മുൻപ് ലോകത്ത് ചൈനയാണ് അതിദാരിദ്ര്യം ഇല്ലാതാക്കിയ രാജ്യം.

ഇനി അടുത്ത അഞ്ച് വർഷം കൊണ്ട് ദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ജമാഅത്തെ ഇസ്‌ലാമിയും ആർഎസ്എസും കാസയും വർഗീയത പരത്താനാണ് ശ്രമിക്കുന്നത്. വിശ്വാസികൾക്ക് വർഗീയത ഇല്ലെന്നും എന്നാൽ വർഗീയത പരത്തുന്നവർക്ക് വിശ്വാസമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടു പിടിച്ച് ന്യൂനപക്ഷ പ്രീണനമാണ് യുഡിഎഫ് നടത്തുന്നത്. ന്യൂനപക്ഷ –ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ പോരാടുന്നത് എൽഡിഎഫാണ്. ഇടുക്കിയിൽ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഇത്തവണ എൽഡിഎഫ് നേടും.
ജില്ലയിൽ 40 പഞ്ചായത്തുകളിൽ തങ്ങൾ ഭരണം നേടുമെന്നും ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫിന്റെ വികസന സപ്ലിമെന്റിന്റെ പ്രകാശനവും ഗോവിന്ദൻ നിർവഹിച്ചു. സമ്മേളനത്തിൽ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!