
അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കും.
സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനും ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനും സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ സഹായിയെ അനുവദിക്കൂ.
വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.
സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരെയും സഹായികളാകാന്‍ അനുവദിക്കില്ല. ഒരാളെ ഒന്നിലധികം സമ്മതിദായകരുടെ സഹായിയാകാനും അനുവദിക്കില്ല.



