CrimeLatest NewsLocal news
10 ലിറ്റര്‍ വിദേശമദ്യവുമായി മാങ്കുളം പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എക്‌സൈസ് പിടിയില്‍.

അടിമാലി : കഴിഞ്ഞ ദിവസം രാത്രിയോടെ അടിമാലി നര്‍കോട്ടിക് എന്‍ഫോസ്മെന്റ് സ്‌ക്വാഡ് അടിമാലി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ നിയമവിരുദ്ധമായി കടത്തുകയായിരുന്ന 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ദിലീപ് കുമാര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. ആര്‍ജെഡി നേതാവായ ദിലീപ് കുമാര്‍ നിലവില്‍ മാങ്കുളം പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വീനറും ആണ്. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അടിമാലി റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി.അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്്ക്വാഡിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മനസൂര്‍ ഒ എച്ചും സംഘവും നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി കടത്തിയ മദ്യം കണ്ടെടുത്തത്.


