
കൊച്ചിയിലും വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക ഇന്ന് രാവിലെ 160 രേഖപ്പെടുത്തി. ജാഗ്രത വേണമെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.എയർ ക്വാളിറ്റി മിഷൻ പോലും കൊച്ചിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു.
കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരുന്നതാണ് പുതിയ പ്രതിഭാസത്തിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നത്. ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണം കൂടിച്ചേർണത്തോടെ നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്.
കൊച്ചിയിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർ മാസ്ക് ഉപയോഗിക്കണം. ആശങ്കപെടേണ്ടത് ഇല്ലെന്നും കൃത്യമായ ജാഗ്രത പാലിക്കാനുമാണ് നിർദേശം.ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞാൽ
പുകമഞ് പ്രതിഭാസം ഒഴിവാക്കുമെന്നാണ് വിലയിരുത്തൽ.



