CrimeKeralaLatest NewsLocal news
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മർദിച്ചു: വട്ടവടയില്‍ ബിജെപി ഹര്‍ത്താല്‍

വട്ടവടയില്‍ ബിജെപി ഹര്‍ത്താല്‍. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആക്രമണത്തിന് നേതൃത്വം നല്കിയ സിപിഐ സ്ഥാനാര്‍ഥി രാമരാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറ് വരെയാണ്. . നേരത്തെ, കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡില്‍ ബിജെപി- സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി സിപിഎം എതിരില്ലാതെ വിജയിക്കുന്ന വാര്‍ഡാണിത്. ഇവിടെ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.



