മൂന്നാറിന്റെ പാതയോരങ്ങളെ നീലപ്പൂക്കളാല്‍ അലങ്കരിച്ചിരുന്ന ജക്രാന്ത മരങ്ങള്‍ പലതും ഓര്‍മയാകുന്നു

മൂന്നാര്‍: ഒരു നൂറ്റാണ്ടിലധികം മൂന്നാറിന്റെ പാതയോരങ്ങളെ നീലപ്പൂക്കളാല്‍ അലങ്കരിച്ചിരുന്ന ജക്രാന്ത മരങ്ങള്‍ പലതും ഓര്‍മയാകുന്നു. കൊച്ചി നുഷ്‌കോടി ദേശീയ പാത വികസനത്തിന് വീതി കൂട്ടല്‍ പണികള്‍ ഊര്‍ജിതമായ തോടെയാണ് രണ്ടാം മൈല്‍ മുതല്‍ മൂന്നാര്‍ വരെയുള്ള പാത യോരത്തെ നീല വാകമരങ്ങള്‍ പലതും മുറിച്ചുനീക്കാന്‍ തുടങ്ങിയത്. നീല വാകകള്‍ മുറിച്ച് നീക്കപ്പെടുന്നതോടെ ഈ പ്രദേശത്തെ നീല വസന്തത്തിന്റെ ഭംഗിയും ഇല്ലാതാകും.

ഒന്നേകാല്‍ നൂറ്റാണ്ട് മുന്‍പ് മൂന്നാറില്‍ തേയില കൃഷിക്കെത്തിയ ബ്രിട്ടിഷുകാരാണ് തേയിലകള്‍ക്കിടയിലും പാതയോരത്തും സ്വന്തം നാട്ടില്‍ നിന്നെത്തിച്ച ജക്രാന്ത മരങ്ങള്‍ വച്ചു പിടിപ്പിച്ചത്. തണലിനും അലങ്കാരത്തിനുമായി വച്ചുപിടിപ്പിച്ച ഇവയില്‍ കൂടുതലും സംരക്ഷ ണമില്ലാത്തതിനാല്‍ നശിച്ചു പോയിരുന്നു. രണ്ടാം മൈല്‍ മുതല്‍ ഹെഡ് വര്‍ക്‌സ് ഡാം വരെയും മൂന്നാര്‍ -മറയൂര്‍ റൂട്ടിലുമാണ് കുറച്ചു മരങ്ങള്‍ അവശേഷിക്കുന്നത്.

ഇതില്‍ രണ്ടാം മൈല്‍ മുതല്‍ ഹെഡ് വര്‍ക്‌സ് വരെയുള്ള ഭാഗത്തെ മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. ഡിസംബറില്‍ ഇല കള്‍ പൊഴിയുന്ന മരങ്ങളില്‍ ഫെബ്രുവരി അവസാനം മുതല്‍ പൂവിടാന്‍ തുടങ്ങും. ഏപ്രില്‍ അവസാനം വരെ പൂക്കള്‍ നില നില്‍ക്കും. മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് പാതയോരങ്ങളില്‍ പൂത്തു നില്‍ക്കുന്ന വയലറ്റ് വസന്തത്തിന്റെ കാഴ്ച മനോഹരമായിരുന്നു. പരീക്ഷക്കാലത്ത് പൂക്കുന്നതിനാല്‍ പ്രദേശവാസികള്‍ പരീക്ഷ മര മെന്നാണ് ഇതിനെ വിളിക്കുന്നത്.

വയലറ്റ് പാനിക് എന്ന പേരിലും ഈ മാരം അറിയപ്പെടുന്നുണ്ട്. ജക്രാന്ത ഉള്‍പ്പെടെയുള്ള മൂന്നാറിലെ അപൂര്‍വ മരങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് പുതിയ തല മുറ മരങ്ങളെ സൃഷ്ടിക്കാന്‍ മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്രമിക്കാത്തതിനെതിരെയും വിമര്‍ശനമുണ്ട്



