
പൊടിപാറിയ പ്രചാരണത്തിനും വോട്ട് പിടിക്കലിനും ശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം എഴുതിയ വിധി ഇന്ന് പുറത്തുവരും.കണക്കുകൾ കൂട്ടിയും കിഴിച്ചും വിജക്കൊടി പാറിക്കാൻ കാത്തിരിക്കുകയാണ് മുന്നണികൾ. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു
തെക്കൻ കേരളത്തിലെ ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ വടക്കൻ കേരളത്തിൽ അത് 76.08 ശതമാനമായിരുന്നു സംസ്ഥാനത്തെ മൊത്തത്തിലുള്ള പോളിങ് ശതമാനം 73.56 ശതമാനവും. ഈ കണക്കുകൾ ആരെ തുണക്കും എന്ന് ഇന്ന് അറിയാം.
ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അതത് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള വിവിധ പഞ്ചായത്തുകളുടെ വാര്‍ഡ് അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്നു. പഞ്ചായത്തുകളിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം അനുസരിച്ചാണ് വോട്ട് എണ്ണുന്നതിനുള്ള ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ പഞ്ചായത്തിന്റെയും ഒന്നാം നമ്പര്‍ വാര്‍ഡ് മുതലാണ് എണ്ണി തുടങ്ങുക.
അഴുത ബ്ലോക്കിന് കീഴില്‍ വരുന്ന 6 പഞ്ചായത്തുകളില്‍ പെരുവന്താനം 2,കുമളി 4 കൊക്കയാര്‍ 2,പീരുമേട് 3, ഏലപ്പാറ 3,വണ്ടിപ്പെരിയാര്‍ 5 എന്നിങ്ങനെ 19 ടേബിളുകള്‍ പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളില്‍ ക്രമീകരിച്ചിരിക്കുന്നു. നെടുങ്കണ്ടം ബ്ലോക്കില്‍ 7 പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ടെണ്ണല്‍ നെടുങ്കണ്ടം 3, കരുണാപുരം 3, ഉടുമ്പന്‍ചോല 2, പാമ്പാടുംപാറ 2, രാജക്കാട് 1, രാജകുമാരി 1, സേനാപതി 1 എന്നിങ്ങനെ 14 ടേബിളുകളിലാണ്. പോസ്റ്റല്‍ ബാലറ്റിന് ഒരു കൗണ്ടറും ബാക്കി 13 എണ്ണം പഞ്ചായത്ത് വോട്ടെണ്ണലിനുമാണുള്ളത്.
ഇളംദേശം ബ്ലോക്കില്‍ 7 പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. വണ്ണപ്പുറം 4, ഉടുമ്പന്നൂര്‍ 3,കോടിക്കുളം 2, ആലക്കോട് 2,വെള്ളിയാമറ്റം 3,
കരിമണ്ണൂര്‍ 2, കുടയത്തൂര്‍ 2 എന്നിങ്ങനെ 18 വോട്ടെണ്ണല്‍ ടേബിളുകളുണ്ട്.
ഇടുക്കി ബ്ലോക്കില്‍ 6 പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. കഞ്ഞിക്കുഴി 4, വാത്തിക്കുടി 3, അറക്കുളം 3, കാമാക്ഷി 2, വാഴത്തോപ്പ് 2, മരിയാപുരം 2 എന്നിങ്ങനെ 16 ടേബിളുകളിലാണ് ഇടുക്കി ബ്ലോക്കിന്റെ വോട്ടെണ്ണല്‍.
കട്ടപ്പന ബ്ലോക്കില്‍ 6 പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂളില്‍ അയ്യപ്പന്‍കോവില്‍ 2, ചക്കുപള്ളം 2, ഇരട്ടയാര്‍ 2, കാഞ്ചിയാര്‍ 2, ഉപ്പുതറ 2, വണ്ടന്മേട് 2 എന്നിങ്ങനെ 12 ടേബിളുകളില്‍ നടക്കും.
തൊടുപുഴ ബ്ലോക്കിന് കീഴില്‍ വരുന്ന 6 പഞ്ചായത്തുകളില്‍ കുമാരമംഗലം 2,മുട്ടം 2, ഇടവെട്ടി 2,കരിങ്കുന്നം 2,
മണക്കാട് 2, പുറപ്പുഴ-2 എന്നിങ്ങനെ 13 ടേബിളുകളിലായാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ പ്രത്യേകമായി 1 കൗണ്ടറും ഉണ്ട്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ യു. പി സ്കൂളാണ് വോട്ടെണ്ണല്‍ കേന്ദ്രം.
അടിമാലി ബ്ലോക്കില്‍ 5 പഞ്ചായത്തുകളില്‍ 17 വോട്ടെണ്ണല്‍ ടേബിളുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ അടിമാലി ഗവണ്മെന്റ് ഹൈസ്കൂളില്‍ സജ്ജമാക്കിയിട്ടുണ്ട്. അടിമാലി 5,കൊന്നത്തടി 4, ബൈസ ണ്വാലി 2, വെള്ളത്തൂവല്‍ 3,പള്ളിവാസല്‍3 എന്നിങ്ങനെയാണ് ക്രമീകരണം.
ദേവികുളം ബ്ലോക്കിന് കീഴില്‍ വരുന്ന 9 പഞ്ചായത്തുകളില്‍ മറയൂര്‍ 2,മൂന്നാര്‍ 5,കാന്തല്ലൂര്‍ 2,വട്ടവട 2,ശാന്തന്‍പാറ 2,ചിന്നക്കനാല്‍ 2,മാങ്കുളം 2,ദേവികുളം 4, ഇടമലക്കുടി 2 എന്നിങ്ങനെ 23 വോട്ടെണ്ണല്‍ ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മൂന്നാര്‍ ഗവ. വിഎച്ച്. എസാണ് വോട്ടെണ്ണല്‍ കേന്ദ്രം.
കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണല്‍ കേന്ദ്രമായ കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 7 ടേബിളുകളും തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വോട്ടെണ്ണല്‍ കേന്ദ്രമായ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂളില്‍ 8 ടേബിളുകളായും ക്രമീകരിച്ചിട്ടുണ്ട്.



