KeralaLatest NewsLocal news
ദേവികുളം മണ്ഡലത്തിന്റെ പരിധിയില്‍ നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മൂന്നും യുഡിഎഫിനൊപ്പം

അടിമാലി: പതിനേഴ് ഡിവിഷനുകളാണ് ഇടുക്കി ജില്ലാ പഞ്ചായത്തിന് ആകെയുള്ളത്. ഇതില്‍ നാല് ഡിവിഷനുകള്‍ വരുന്ന ദേവികുളം മണ്ഡലത്തിലാണ്.ഇതില്‍ 3 ഇടത്തും വിജയം യുഡിഎഫിനൊപ്പം നിന്നു. അടിമാലി, വെള്ളത്തൂവല്‍, മൂന്നാര്‍ ഡിവിഷനുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം കൈവരിച്ചു. അടിമാലി ഡിവിഷനില്‍ റ്റി എസ് സിദ്ദിഖും വെള്ളത്തൂവല്‍ ഡിവിഷനില്‍ പി എ സജിയും മൂന്നാര്‍ ഡിവിഷനില്‍ സി നെല്‍സണും വിജയിച്ചു.
ദേവികുളം ഡിവിഷനില്‍ എല്‍ ഡി എഫിലെ ആര്‍ ഈശ്വരനാണ് വിജയം. പുതിയതായി രൂപീകരിക്കപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വെള്ളത്തൂവല്‍. ഇവിടെ പ്രഥമ വിജയം യുഡിഎഫിനൊപ്പം നിന്നു. മൂന്നാര്‍ ഡിവിഷന്‍ കഴിഞ്ഞ തവണ എല്‍ ഡി എഫ് വിജയിച്ച ഡിവിഷനായിരുന്നു ഇത്തവണ ഈ ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു.


