KeralaLatest News

‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരും. ജനുവരിയിലെ യോഗത്തിൽ വിശദമായി ഫലം വിലയിരുത്തും. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ചർച്ചയായില്ല. എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റ് സംബന്ധിച്ചും ചര്‍ച്ച നടന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് സിപിഐഎമ്മിന്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല. അതേമയം ഭരണവിരുദ്ധ വികാരമില്ലെന്ന സിപിഐഎം നിലപാട് സിപിഐ തള്ളിയിരുന്നു. ശബരിമല സ്വർണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തൽ.

സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. സ്ഥാനാർത്ഥിനിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. എന്നാൽ ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തല്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!