HealthKeralaLatest NewsLocal news
ഒരുവയസുകാരന്റെ ഡെങ്കിപ്പനി പരിശോധനാഫലം ഒരാഴ്ച കഴിഞ്ഞും നൽകിയില്ല; ഇടുക്കി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ

ഇടുക്കി മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ. ഒരുവയസുകാരന്റെ ഡെങ്കിപ്പനി പരിശോധനാഫലം ഒരാഴ്ച പിന്നിട്ടിട്ടും ലാബിൽ നിന്ന് നൽകിയില്ല. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ജില്ല കലക്ടർ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് വിശദീകരണം തേടി.
ഒരാഴ്ച മുമ്പാണ് പൈനാവ് സ്വദേശികളായ സുമിത്ത് അച്ചു ദമ്പതികളുടെ മകൻ ഇഹാനെ കടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തി. ഇത് സ്ഥിരീകരിക്കാൻ മെഡിക്കൽ കോളജിലെ ലാബിൽ ഈ മാസം ഒമ്പതിന് രക്തം നൽകി. കഴിഞ്ഞദിവസം ആശുപത്രിയിലെത്തി പരിശോധനാഫലം ആവശ്യപ്പെട്ടെങ്കിലും എലീസ കിറ്റുകൾ തീർന്നെന്നും ഫലം നൽകാൻ കഴിയില്ലെന്നും ജീവനക്കാർ അറിയിച്ചു.



