അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളില്‍ ആനുവല്‍ ഡേ ആഘോഷം നടന്നു

അടിമാലി: നിനവ് 2025 എന്ന പേരിലായിരുന്നു അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളില്‍ മുപ്പത്തിമൂന്നാമത് ആനുവല്‍ ഡേ ആഘോഷം നടന്നത്. പ്രൗഡ ഗംഭീരമായിട്ടായിരുന്നു ആനുവല്‍ ഡേ ആഘോഷം ഒരുക്കിയിരുന്നത്. അഡ്വ. എ രാജ എം എല്‍ എ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ഇന്‍സ്പെക്ടര്‍ ജനറല്‍ കെ സേതുരാമന് ഐ പി എസ്, ഗായിക ശ്രേയ ജയദീപ് എന്നിവര്‍ മുഖ്യാതിഥികളായി. മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. മാത്യു മഞ്ഞക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാദര്‍ ഷിന്റോ കോലത്തു പടവില്‍, കാര്‍മല്‍ പ്രൊവിന്‍സ് വിദ്യാഭ്യാസ സെക്രട്ടറി ഫാദര്‍ ബിജു വെട്ടുകല്ലേല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ജിയോ ജോസ്, പിടിഎ പ്രസിഡന്റ് വര്‍ഗീസ് പീറ്റര്‍, വൈസ് പ്രസിഡന്റ് ഡോ. അനില സി എസ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു രാഘവന് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന യോഗത്തിന് ശേഷം കുട്ടികളുടെ വര്‍ണ്ണാഭമായ കലാപരിപാടികള്‍ അരങ്ങേറി.



