
രാജകുമാരി : നടുമറ്റത്ത് വീട്ടിൽ തനിച്ചായിരുന്ന വയോധികയെ പട്ടാപ്പകൽ കെട്ടിയിട്ട ശേഷം സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ ഒരു പ്രതി അറസ്റ്റിൽ. തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ (സരോജ–38) ആണു രാജാക്കാട് പാെലീസിന്റെ പിടിയിലായത്. കോട്ടയം മണർകാട്ടെ വാടകവീട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന 2 പ്രതികൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ചാെവ്വാഴ്ച രാവിലെ ഒൻപതരയോടെയാണു നടുമറ്റം പാലകുന്നേൽ മറിയക്കുട്ടിയെ (80) തുണിയുപയോഗിച്ച് മേശയുടെ കാലിൽ കെട്ടിയിട്ടശേഷം 2 സ്ത്രീകൾ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം കവർച്ച നടത്തിയത്. മറിയക്കുട്ടി ധരിച്ചിരുന്ന 8 ഗ്രാം വീതം തൂക്കമുള്ള 3 സ്വർണമോതിരങ്ങൾ ഉൗരിയെടുത്ത സംഘം അലമാരയിൽ നിന്നു 3000 രൂപയും കവർന്നിരുന്നു. വീടിനു സമീപം കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്.


