KeralaLatest NewsLocal news
താന്‍ ബി ജെ പിയിലേക്കെന്ന പ്രചാരണം നിഷേധിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍

മൂന്നാര്‍: താന്‍ ബി ജെ പിയിലേക്ക് പോകുമെന്ന വാര്‍ത്തകര്‍ നിഷേധിച്ച് ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍. ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ ബി ജെ പിയിലേക്കെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രചരിക്കുന്നത് ഊഹാപോഹങ്ങളും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ അങ്ങനെയൊരു തീരുമാനമില്ല. മറ്റേതെങ്കിലുമൊരു പാര്‍ട്ടിയിലേക്ക് പോകേണ്ട നിലപാട് സ്വീകരിച്ചിട്ടുമില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ വ്യക്തമാക്കി.