
അടിമാലി: പുരോഗമന കലാ സാഹിത്യ സംഘം അടിമാലി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷീല ശങ്കര്‍ രചിച്ച ഏനം എന്ന നോവലിനെ സംബന്ധിച്ച് അടിമാലിയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. അടിമാലി ധാര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസഹിത്യ സംഘംഅടിമാലി ഏരിയ പ്രസിഡന്റ് എന്‍ വിജയമോഹന് അദ്ധ്യക്ഷത വഹിച്ചു.
പുരോഗമന കലാസഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് വേണു പെരിങ്ങാശ്ശേരി, എഴുത്തുകാരന് എം ബി രാജന്, കെ സി രാജന്, ടി എം ഗോപാലകൃഷ്ണന്, ടി ആര് ബിജീസ്, നിര്‍മ്മല ബാലകൃഷ്ണന്, കെ എസ് രമണി, എം എസ് സുധാകരന്, പി കെ രാജന്, ഷിനോജ് ശ്രീനിലയം, റഫീക് അടിമാലി, കെ കെ രാജു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വാതില്‍ ബുക്സ് പ്രസിദ്ധീകരിച്ച ടി എ രാജന് എഴുതിയ കവിതാസമാഹാരം വൈറല്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നും.
പുസ്തകം കെ ജയചന്ദ്രന് കവി അക്ബറിന് നല്കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. എഴുത്തുകാരി ഷീല ശങ്കര്‍ മറുപടി പ്രസംഗം നടത്തി. ഹൈറേഞ്ച് പശ്ചാത്തലമായി ഷീല രചിച്ചിരിക്കുന്ന ഏനം എന്ന നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് നൂറനാട് ഉണ്മ പബ്ലിക്കേഷന്‍സ് ആണ്.