എസ്ഐആര്‍: ഇടുക്കി ജില്ലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് 1,19,468 പേര്‍

ഇടുക്കി : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‍കരണത്തിന്റെ(എസ്ഐആര്‍) ഭാഗമായി ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഇതുപ്രകാരം ജില്ലയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് 1,19,468 പേര്‍. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ 13.26 ശതമാനമാണിത്. തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് നിയോജക മണ്ഡലങ്ങളിലായി ജില്ലയിലാകെ 9,00,468 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 7,81,000 പേരുടെ വിവരങ്ങള്‍ ബിഎല്‍ഒമാര്‍ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്‍തു. വീടുകളിലെത്തി പരിശോധിച്ചിട്ടും ഫോണ്‍ വഴി ബന്ധപ്പെട്ടിട്ടും ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താൻ കഴിയാത്തവരും സ്ഥലം മാറി പോയവരും ജീവിച്ചിരിപ്പില്ലാത്തവരും ഉള്‍പ്പെടെയാണ് 1.19 ലക്ഷം പേര്‍ പട്ടികയില്‍നിന്ന് ഒഴിവാകുന്നത്. ദേവികുളം മണ്ഡലത്തിലാണ് ഒഴിവാക്കപ്പെട്ടവരില്‍ കൂടുതല്‍, 30,621 പേരുണ്ട്. കുറവ് തൊടുപുഴയില്‍ 15,170 പേര്‍. ഉടുമ്പൻചോല 23,837, ഇടുക്കി 23,962, പീരുമേട് 25,878 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. അഞ്ച് മണ്ഡലങ്ങളിലായി 36,261 പേരെ ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനായില്ല. ദേവികുളം മണ്ഡലത്തിലാണ് കൂടുതല്‍, 9939 പേര്‍. 54,897 പേര്‍ സ്ഥിരമായി താമസം മാറിയതായി കണ്ടെത്തി. ദേവികുളം മണ്ഡലത്തിലാണ് കൂടുതല്‍.30,621 പേരുണ്ട്. കുറവ് തൊടുപുഴയില്‍ 15,170 പേര്‍. ഉടുമ്പൻചോല 23,837, ഇടുക്കി 23,962, പീരുമേട് 25,878 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. അഞ്ച് മണ്ഡലങ്ങളിലായി 36,261 പേരെ ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനായില്ല. ദേവികുളം മണ്ഡലത്തിലാണ് കൂടുതല്‍, 9939 പേര്‍. 54,897 പേര്‍ സ്ഥിരമായി താമസം മാറിയതായി കണ്ടെത്തി. ദേവികുളം മണ്ഡലത്തിലാണ് കൂടുതല്‍, 15,000 പേര്‍. 28,310 പേര്‍ മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പീരുമേട് മണ്ഡലത്തിലാണ് കൂടുതല്‍ 6769 പേര്‍. മൂന്ന് വിഭാഗത്തിലും കുറവ് തൊടുപുഴ മണ്ഡലത്തിലാണ്. യഥാക്രമം 4605, 6547, 4018 എന്നിങ്ങനെയാണ് കണക്കുകള്‍. പട്ടികയില്‍പെടാതെ പോയവരുടെ പേരുവിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വൈബ്സൈറ്റില്‍ (https://www.ceo.kerala.gov.in/asd-list) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക പരിശോധിച്ച് പരാതിയുള്ളവര്‍ക്ക് അതത് ബിഎല്‍ഒമാരെ സമീപിക്കാം. 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കും.
പട്ടിക ഒറ്റനോട്ടത്തിൽ നിയോജക മണ്ഡലം, ആകെ വോട്ടര്‍മാര്‍, മരിച്ചവര്‍, കണ്ടെത്താനാകാത്തവര്‍, സ്ഥിരമായി സ്ഥലം മാറിയവര്‍, ആകെ എന്ന ക്രമത്തില്‍ ദേവികുളം : 168648, 5682, 9939, 15000, 30621 ഉടുമ്പൻചോല: 171694, 5873, 7922, 10042, 23837 തൊടുപുഴ: 192483, 4018, 4605, 6547, 15170 ഇടുക്കി: 188436, 5968, 6369, 11625, 23962 പീരുമേട്: 179207, 6769, 7426, 11683, 25878


