ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടിട്ടുണ്ട്, അത് തിരഞ്ഞെടുപ്പ് ഫലം വച്ച് അളക്കാവുന്നതല്ല: മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെ കണ്ടിട്ടുണ്ടെന്നും അത് ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വച്ചു അളക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് അവരെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്ര സ്വീകരണ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ എല്‍ഡിഎഫിന് ഏറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിശദീകരണം. മലപ്പുറം ജില്ല രൂപീകരണം, മലബാറില്‍ സ്‌കൂള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ അനുവദിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷം എക്കാലവും സവിശേഷതയോടെയാണ് കണ്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷ വേഷം ധരിച്ച് മതേതര വിരുദ്ധര്‍ പ്രത്യക്ഷമാകുമ്പോള്‍ തിരിച്ചറിയണമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുകയാണ് സമസ്തയുടെ രൂപീകരണ ലക്ഷ്യം എന്നും നൂറുവര്‍ഷം പിന്നിട്ടപ്പോള്‍ എത്രകണ്ട് ഫലവത്താ ക്കാന്‍ കഴിഞ്ഞുവെന്ന് സമസ്ത ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്തയുടെ ന്യായമായ ആവശ്യങ്ങള്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഗണിച്ചിട്ടുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി


