
ഇടുക്കി : കുട്ടിക്കാനം വളഞ്ഞാംങ്ങാനത്ത് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ബ്രേക്ക് തകരാറിലായ ബസ് റോഡിന്റെ തിട്ടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
ഡ്രൈവറുടെ സമയോചിതമായ മനസാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 10.15 ഓടെയാണ് അപകടം നടന്നത്.


