മൂന്നാറിലെ അതിശൈത്യം; തേയില കൃഷിയ്ക്ക് തിരിച്ചടി, ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ 30 ഏക്കറിലധികം കൃഷി നശിച്ചു

മൂന്നാർ: മേഖലയിലെ അതിശൈത്യം തേയിലവ്യവസായത്തിന് തിരിച്ചടിയാകുന്നു. തണുപ്പ് ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികളെത്തുന്നത് വിനോദസഞ്ചാരമേഖലയ്ക്ക് നേട്ടമാണെങ്കിലും, തേയിലവ്യവസായത്തെ പ്രതികൂലമായി ബാധിക്കും. തണുപ്പ് വർധിക്കുന്നതോടെ തേയിലച്ചെടികൾക്കുമുകളിൽ രൂപപ്പെടുന്ന ഐസ് പാളികൾ പിന്നീട് വെയിലേറ്റ് ഉരുകുമ്പോൾ ചെടികൾ ഉണങ്ങി നശിക്കും. ഇത് തോട്ടങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും.
കണ്ണൻദേവൻ, ടാറ്റ, എച്ച്എംഎൽ, തലയാർ തുടങ്ങിയ കമ്പനികളാണ് പ്രധാനമായും മൂന്നാർ മേഖലയിൽ തേയിലക്കൃഷി നടത്തുന്നത്. ഒരാഴ്ചയായുള്ള അതിശൈത്യം വിവിധ കമ്പനികളുടെ ഏക്കർകണക്കിന് കൃഷി നശിക്കുന്നതിന് കാരണമായി. എച്ച്എംഎല്ലിന്റെ 131 ഹെക്ടർ തേയിലക്കൃഷി നശിച്ചതായി കമ്പനിയധികൃതർ പറഞ്ഞു. ലോക്ക്ഹാർട് എസ്റ്റേറ്റിൽ 30 ഏക്കറിലധികം തേയില നശിച്ചു. മുൻവർഷങ്ങളിൽ ഇത്തരം കൃഷിനാശം, തേയിലവില ഉയരുന്നതിന് കാരണമായിരുന്നു
മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ അതിരാവിലെ ജോലിെക്കത്തുന്നതിന് തൊഴിലാളികൾക്ക് സാധിക്കാറില്ല. ഇത് അവരുടെ വരുമാനത്തെയും ബാധിക്കും.



