CrimeKeralaLatest News

“SIR” ഓൺലൈൻ ഫോം പൂരിപ്പിക്കൽ, സർവ്വേ എന്നിവയിലൂടെ പണം സമ്പാദിക്കാം: പുതിയ തരം സൈബർ തട്ടിപ്പിനെതിരെ ജാഗ്രത നിർദേശവുമായി പൊലീസ്

ഓൺലൈൻ ഫോം പൂരിപ്പിക്കൽ, സർവ്വേ എന്നിവയിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകി നടത്തുന്ന പുതിയ തരം സൈബർ തട്ടിപ്പിനെതിരെ (SIR Form Fill APK Scam) പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്.
ഇത് സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഫേസ്ബുക് പോസ്റ്റ്‌ പൊലീസ് പങ്കുവച്ചിട്ടുണ്ട്.

വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ആളുകളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ, ‘SIR Form Fill’ എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ (APK ഫയൽ) ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇത്തരം വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിംഗ് വിവരങ്ങൾ, എസ്.എം.എസ്, ഒ.ടി.പി, കോൺടാക്ട് ലിസ്റ്റ് എന്നിവ തട്ടിപ്പുകാർക്ക് പൂർണ്ണമായും ചോർത്താൻ സാധിക്കുന്നു.

​മൊബൈൽ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്ന തട്ടിപ്പുകാർ, ഒ.ടി.പി പിടിച്ചെടുത്ത് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻതോതിൽ പണം കവർന്നുവരികയാണ്. ഒരു തവണ പണം നഷ്ടപ്പെട്ടവരോട് വീണ്ടും വ്യാജ കാരണങ്ങൾ പറഞ്ഞ് തുക ആവശ്യപ്പെടുന്ന രീതിയും കണ്ടുവരുന്നു. ഇത്തരം സംശയാസ്പദമായ ലിങ്കുകളിലോ എ.പി.കെ ഫയലുകളിലോ ക്ലിക്ക് ചെയ്യരുത്.

തട്ടിപ്പിന് ഇരയാകുന്നവർ എത്രയും വേഗം 1930 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!