
അടിമാലി: കല്ലാർകുട്ടി പാലത്തിൽ നിന്ന് ഒരാൾ ഡാമിൽ ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ചെരുപ്പും ,കണ്ണടയും കണ്ടെത്തിയതിനെത്തുടർന് വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി. ആരാണ് ഡാമിൽ ചാടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
അടിമാലിയിൽ നിന്നും ഫയർ ആൻ്റ് റെസ്ക്യൂ സംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി വരികയാണ്.



