
ഇടുക്കി: മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചതോടെ നിയമവിരുദ്ധമായ സാഹസിക യാത്രകളും വീണ്ടും സജീവമാകുന്നു. മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപമാണ് കേരള രജിസ്ട്രേഷൻ വാഹനത്തിൽ യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. കാറിന്റെ രണ്ട് ഡോറുകളിലും ഇരുന്നുള്ള ഇവരുടെ യാത്രയുടെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലമായതിനാൽ മൂന്നാറിൽ നിലവിൽ വലിയ രീതിയിലുള്ള തിരക്കും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. ഈ തിരക്കിനിടയിലാണ് മറ്റുള്ളവരുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയിലുള്ള ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്. ALSO READ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര നീക്കം; പ്രക്ഷോഭങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി സിപിഐഎം പിബി മുൻപ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ കർശനമാക്കുകയും ഇത്തരം സാഹസിക യാത്രകൾ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്തിരുന്നു. എന്നാൽ അവധിക്കാലത്തെ തിരക്ക് മുതലെടുത്ത് വീണ്ടും ഇത്തരം പ്രവണതകൾ വർദ്ധിക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടു…



