HealthKeralaLatest News

‘പുതുവത്സരത്തിൽ 10 ലക്ഷം പേർ വ്യായാമത്തിലേക്ക്, അങ്കണവാടി മുതൽ ഐ ടി പാർക്ക് വരെ പരിശീലനം’; മന്ത്രി വീണാ ജോർജ്

‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്’എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ 2026 ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ആർദ്രം മിഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സംവിധാനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. കാത്ത് ലാബ് ഇല്ലാതിരുന്നത് ഇടുക്കി ജില്ലയിൽ മാത്രമായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി ആശുപത്രിയിലും കാത്ത് ലാബ് ഒരുങ്ങുന്നു.

ശൈലി ആപ്പിൻ്റെ പ്രവർത്തനം മൂന്നാം ഘട്ടത്തിലാണ്. സംസ്ഥാനത്ത് 33% പേരും രക്താതിസമ്മർദം ഉള്ളവരാണ്. സ്ത്രീ ക്ലീനിക് 2.34 ലക്ഷം ക്ലിനിക്കുകൾ ആരംഭിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

ജീവിതശൈലി രോഗങ്ങളെ തടയുകയാണ് ലക്ഷ്യം. ഇതിനായി വൈബ് ഫോർ വെൽനസ് ക്യാംപയിൻ ആരംഭിക്കുകയാണ്. ജനുവരി 1 ന് സെൻ്റട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ക്യാംപയ്ൻ ഉദ്ഘാടനം ചെയ്യും. അങ്കണവാടി മുതൽ ഐ ടി പാർക്ക് വരെ വ്യായമം ചെയ്യാൻ പരിശീലനം നൽകും. പരിശീലകരെ സർക്കാർ നൽകും.

വൈബ് 4 വെൽനസ്സ് പ്രവർത്തനങ്ങൾക്ക് നാല് പ്രധാന ഘടകങ്ങളാണുണ്ടാവുക. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണവ. 2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ഈ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!