BusinessKeralaLatest NewsLocal news
മൂന്നാർ കെഎസ്ആർടിസിയുടെ പമ്പിൽ റെക്കോർഡ് വിൽപന; ശനിയാഴ്ചത്തെ വരുമാനം 18.5 ലക്ഷം രൂപ…

മൂന്നാർ : കെഎസ്ആർടിസിയുടെ മൂന്നാറിലെ യാത്രാ ഫ്യുവൽസ് ഇന്ധന പമ്പിൽ റെക്കോർഡ് വരുമാനം. കഴിഞ്ഞ ശനിയാഴ്ച 18.5 ലക്ഷം രൂപയാണ് ലഭിച്ചത്. ഞായറാഴ്ച 17.2 ലക്ഷം രൂപയായിരുന്നു കച്ചവടം. ഇതിന് മുൻപ് 17.15 ലക്ഷം രൂപയായിരുന്നു ഏറ്റവും കൂടിയ വരുമാനം ലഭിച്ചത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വർധിച്ചതിനെ തുടർന്നാണ് റെക്കോർഡ് വരുമാനം ലഭിച്ചത്. മൂന്നാറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഏക പമ്പാണിത്. ക്രിസ്മസ് ദിനത്തിൽ 17 ലക്ഷവും 26ന് 16 ലക്ഷവുമായിരുന്നു വരുമാനം. കെഎസ്ആർടിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2021 സെപ്റ്റംബർ 18നാണ് പമ്പ് ആരംഭിച്ചത്.



