ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ്

പ്രൈം മിനിസ്റ്റർ ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡ് , സ്ക്രാച്ച് കാർഡ് അയച്ചു നൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്.
തട്ടിപ്പുകാർ സ്ക്രാച്ച് കാർഡ് അടങ്ങിയ ലിങ്കുകൾ സോഷ്യൽ മീഡിയയിലൂടെ അയച്ചുനൽകി ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിൻ്റെ തുടക്കം. ഇത് സംബന്ധിച്ച അറിയിപ്പ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ ആണ് പങ്കുവച്ചിരിക്കുന്നത്.
തട്ടിപ്പുകാർ അയച്ചു നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കുകയും ആ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് PIN നമ്പർ എൻ്റർ ചെയ്യുവാൻ ആവശ്യപ്പെടുകയും നമ്പർ എൻ്റർ ചെയ്യുന്നതോടു കൂടി അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതാണ് തട്ടിപ്പു രീതി. പൊതുജനങ്ങൾ ഇത്തരം തട്ടിപ്പിൽ ജാഗ്രത പാലിക്കേണ്ടതും പ്രൈം മിനിസ്റ്റർ ഗിഫ്റ്റ് എന്ന പേരിലോ മറ്റു പേരുകളിലോ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊരുവിധ സമ്മാനപദ്ധതികളും ഏർപെടുത്തിയില്ലാത്തതും ഫെസ്റ്റിവൽ സിസണുകൾ മുന്നിൽകണ്ട് പണം തട്ടിയെടുക്കുന്നതിനുള്ള തട്ടിപ്പുകാരുടെ പുതിയ തട്ടിപ്പു രീതിയാണിതെന്ന് അറിഞ്ഞിരിക്കേണ്ടതാണ് എന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ് എന്ന് പൊലീസ് അറിയിച്ചു.



