KeralaLatest News

നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി LDF; ഇടതുമുന്നണിയെ നയിക്കാൻ പിണറായി

2026 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുമുന്നണിയെ നയിക്കും. നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ മുന്നണിയെ നയിക്കാൻ ഏറ്റവും അനുയോജ്യൻ പിണറായി തന്നെയാണെന്നാണ് സി പി ഐ എം കേന്ദ്രനേതൃത്വം കണ്ടെത്തിയിരിക്കുന്നത്. പാർട്ടിയിൽ മുന്നണിയെ നയിക്കാൻ പ്രാപ്തനായ മറ്റു നേതാക്കൾ ഉണ്ടെങ്കിലും പിണറായി വിജയൻ തന്നെ മുന്നണിയെ നയിക്കുന്നതാണ് ഗുണം ചെയ്യുകയെന്നാണ് പാർട്ടിയുടെ നിലപാട്. രണ്ട് തവണ മുന്നണിയെ വിജയത്തിലെത്തിച്ച മുഖ്യമന്ത്രിതന്നെ മൂന്നാം തവണയും മുന്നണിയെ നയിക്കട്ടെ എന്നാണ് കേന്ദ്രനേതാക്കൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

പിണറായി വിജയന് പൊളിറ്റ് ബ്യൂറോയിൽ തുടരാൻ പ്രായത്തിൽ ഇളവുനൽകിയിരുന്നു. അതേ മാതൃകയിൽ രണ്ട് ടേം വ്യവസ്ഥയിൽ ഉളവ് നൽകും. പിണറായി വിജയനെ ധർമ്മടത്തു നിന്നും മൂന്നാം തവണയും മത്സരിപ്പിക്കും. പിണറായി മത്സരരംഗത്തുണ്ടാവുന്നത് കേരളത്തിൽ ആകമാനം മുന്നണിക്ക് ആവേശം പകരും. രണ്ടു ടേം പൂർത്തിയാക്കിയ മറ്റു ചില എം എൽ എമാരേയും മത്സരിപ്പിക്കാനാണ് നീക്കം. വിജയം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ് സി പി ഐ എം നടത്തുന്നത്.

നേതൃമാറ്റം ഉണ്ടാവുമെന്ന തരത്തിലുള്ള ചർച്ചകളെല്ലാം നേതൃത്വം തള്ളുകയാണ്. നേതൃത്വമാറ്റത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള മറ്റൊരു നേതാവിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ആദ്യ നീക്കം. എന്നാൽ അത് പ്രതീക്ഷിക്കുന്ന വിജയത്തിന് വഴിയൊരുക്കില്ലെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും വാദം. ഇതോടെ കെ കെ ശൈലജയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിന് പ്രസക്തയില്ലാതായി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകരയിൽ നേരിട്ട വൻപരാജയമാണ് കെ കെ ശൈലജയ്ക്ക് തിരിച്ചടിയായത്.

പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മുന്നണിയെ നയിക്കുമെന്ന പ്രചാരണവും ഉയർന്നു. എന്നാൽ പാർട്ടിയിൽ ഏറ്റവും ദുർബലനായ സംസ്ഥാന സെക്രട്ടറിയെ നേതൃത്വം ഏൽപ്പിക്കുന്നത് വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമെന്നായിരുന്നു ഭൂരിപക്ഷം നേതാക്കളുടേയും വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ള പോലുള്ള നിരവധി വിഷയങ്ങളെ സർക്കാർ അഭിമുഖീകരിക്കുന്നുണ്ട്. ഈ ആരോപണങ്ങളിലെല്ലാം വ്യക്തത വരുത്താനുള്ള കൈൽപ്പ് ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനുമാത്രമേ ഉള്ളൂ. ഇതോടെയാണ് പാർട്ടി നേതൃത്വം പിണറായി വിജയൻ മൂന്നാം തവണയും നേതൃത്വത്തിൽ തുടരട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്.

തദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമുണ്ടായില്ലെന്ന് പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി അഭിപ്രായപ്പെടുന്നതിന്റെ പ്രധാന കാരണം പിണറായി വിജയൻ മൂന്നാമതും തിരഞ്ഞെടുപ്പിൽ നേതൃത്വം ഏറ്റെടുക്കുന്നുവെന്നതാണ്. പാർട്ടിയിൽ ഇപ്പോഴും ശക്തൻ പിണറായി വിജയനാണ്. മാത്രമല്ല എല്ലാ നേതാക്കളും അംഗീകരിക്കുന്ന മറ്റൊരു നേതാവ് സി പി ഐ എമ്മിൽ ഇല്ലെന്ന തിരിച്ചറിവും.

സംസ്ഥാനത്ത് സി പി ഐ എമ്മിൽ ഒരു രണ്ടാമനില്ല എന്നതാണ് പാർട്ടി നേരിടുന്ന പ്രധാന പ്രതിസന്ധി. തദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്നും മുന്നണിയെ ശക്തിപ്പെടുത്തുകയും ഭരണം നിലനിർത്തുകയും ചെയ്യുകയെന്നതാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മൂന്നാം തവണയും എൽ ഡി എഫ് അധികാരത്തിൽ എത്തുമെന്ന് പാർട്ടി സംസ്ഥാന സമ്മേളനത്തിലടക്കം നേതാക്കൾ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. തിരികെ അധികാരത്തിൽ നിലനിർത്തുകയെന്നതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!