അടിമാലി മച്ചിപ്ലാവിലെ മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലെന്ന് പരാതി

അടിമാലി: അടിമാലി മച്ചിപ്ലാവില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍ മുമ്പോട്ട് പോകുന്നുവെന്ന് ഉപഭോക്താക്കളുടെ പരാതി. ക്ഷീര കര്‍ഷകരുള്‍പ്പെടെ ദിവസവും മൃഗചികിത്സയുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ ആശ്രയിക്കുന്ന കേന്ദ്രമാണ് മച്ചിപ്ലാവില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി. എന്നാല്‍ മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍ മുമ്പോട്ട് പോകുന്നുവെന്നാണ് ഉപഭോക്താക്കളുടെ പരാതി.
ജീവനക്കാരുടെ സേവനം വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ലെന്നാണ് പ്രധാന പരാതി. പശുക്കളുടെ ചര്‍മ്മ മുഴക്കുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും വേണ്ടവിധം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മൃഗാശുപത്രിയില്‍ എത്തുന്ന മരുന്നുകള്‍ വേണ്ട വിധം ആവശ്യക്കാരുടെ കൈകളിലേക്ക് എത്തിക്കുന്നതിലും മച്ചിപ്ലാവിലെ മൃഗാശുപത്രിയില്‍ വീഴ്ച്ചയുണ്ടെന്ന് ക്ഷീര കര്‍ഷകരടക്കം ആരോപിക്കുന്നു..
ഇക്കാര്യങ്ങളിലൊക്കെയും പരിശോധന നടത്തി മൃഗാശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാന്‍ ഉയര്‍ന്ന വകുപ്പ് മേധാവികളുടെ ഇടപെടല്‍ വേണമെന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം.



