
അടിമാലി: പഴവര്‍ഗ്ഗങ്ങള്‍ക്കും വിവിധതരം ജ്യൂസുകള്‍ക്കും ആവശ്യക്കാരേറുന്ന കാലമാണ് വേനല്‍ക്കാലം. വേനല്ക്കാലമെത്തിയതോടെ വഴിയോരങ്ങളില്‍ വര്‍ധിച്ച് വരുന്നൊരു കാഴ്ച്ചയാണ് കരിമ്പിന് ജ്യൂസ് വില്‍പ്പന.മഴ മാറി വേനല്‍ക്കാലമാരംഭിച്ചതോടെ പകല്‍ അന്തരീക്ഷതാപനിലയും ഉയരുകയാണ്. പകല്‍ ചൂടില്‍ തളരുമ്പോള്‍ ദാഹവും ഒപ്പം ക്ഷീണവും അകറ്റാനുള്ള ഉപാധികളിലൊന്നാണ് കരിമ്പിന് ജ്യൂസ്്.
യാത്രാ മധ്യേ കരിമ്പിന് ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടാല്‍ കരിമ്പിന് ജ്യൂസിന്റെ രുചി നുകരാന്‍ വാഹനങ്ങള്‍ നിര്‍ത്താത്തവര്‍ കുറവാണ്. വേനല്‍ ഇങ്ങെത്തിയതോടെ വഴിയോരങ്ങളില്‍ പലയിടത്തും കരിമ്പിന് ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങള്‍ സജീവമായി കഴിഞ്ഞു. അയല്‍ സംസ്ഥാനത്തു നിന്നുള്ളവരാണ് കരിമ്പിന് ജ്യൂസ് വില്പ്പനക്കെത്തിയിട്ടുള്ളവരില് അധികവും. കരിമ്പിന്റെ മധുരത്തിനൊപ്പം ഒരല്‍പ്പം നാരങ്ങയും ഇഞ്ചിയും ചേരുമ്പോള്‍ കരിമ്പിന് ജ്യൂസിന്റെ രുചി വര്‍ധിക്കും.
ദാഹമകറ്റി മനസ്സ് നിറഞ്ഞാണ് കരിമ്പിന് ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ആളുകള്‍ മടങ്ങുന്നത്. തമിഴ്നാട്ടില്‍ നിന്നുമാണ് ജ്യൂസിനായുള്ള കരിമ്പെത്തിക്കുന്നത്. അവ ചീകി വൃത്തിയാക്കി ജ്യൂസടിക്കുവാന് പാകപ്പെടുത്തും. ചൂടേറുന്ന ദിവസങ്ങളില്‍ വില്‍പ്പന തകൃതിയായി നടക്കും. 30 രൂപയാണ് അടിമാലി മേഖലയില്‍ ഒരു ഗ്ലാസ് കരിമ്പിന് ജ്യൂസിന്റെ വില. വാഹന യാത്രികരാണ് കരിമ്പിന് ജ്യൂസിന്റെ ആവശ്യക്കാരില്‍ അധികവും.
വേനല്‍ കനക്കുന്നതോടെ തണലില്‍ വണ്ടിയൊതുക്കി കരിമ്പിന് ജ്യൂസിന്റെ കുളിര്‍മ്മയില്‍ ദാഹമകറ്റി യാത്രതുടരുന്നവരുടെ എണ്ണമേറും. തൊഴിലില്ലായ്മയെന്ന പരിതപിക്കുന്നവര്‍ക്ക് മുമ്പില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്ന കുഞ്ഞന്‍ മാതൃക കൂടിയാണ് അയല്‍ സംസ്ഥാനത്തു നിന്നെത്തി ചെറിയ മുതല്‍മുടക്കില്‍ മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്ന ഈ തൊഴിലാളികള്‍



