നിയമസഭ തിരഞ്ഞെടുപ്പ്; ദേവികുളം മണ്ഡലത്തില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ ആകാംക്ഷ

മൂന്നാര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കണ്ടത്താനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചതോടെ ദേവികുളം മണ്ഡലത്തില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ ആകാംക്ഷ നിറയുകയാണ്. പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. നിലവില്‍ എല്‍ഡിഎഫിന്റെ കൈവശമാണ് മണ്ഡലമുള്ളത്. എല്‍ഡിഎഫിനേയും യുഡിഎഫിനേയും മാറി മാറി പിന്തുണച്ച ചരിത്രം ദേവികുളം മണ്ഡലത്തിനുണ്ട്.
എന്നാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി തുടര്‍ച്ചയായി മണ്ഡലം എല്‍ഡിഎഫാണ് നിലനിര്‍ത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കണ്ടത്താനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചതോടെ ദേവികുളം മണ്ഡലത്തിലും ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ ആകാംക്ഷ നിറയുകയാണ്. മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി സജീവമായി കളത്തിലിറങ്ങിയാല്‍ മണ്ഡലം തിരികെ പിടിക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.
അതേ സമയം സ്ഥാനാര്‍ത്ഥിത്വത്തിനായി നേതാക്കള്‍ ചരടുവലികളും ആരംഭിച്ചു. മുന്‍ എം എല്‍ എ എ കെ മണിയും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഡി.കുമാറും സ്ഥാനാര്ഥിത്ഥ്വത്തിനായി ശ്രമിക്കുന്നുവെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വം ഇത്തവണ മണ്ഡലത്തില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്കാന് തീരുമാനിച്ചാല്‍ ബ്ലോക്ക് പഞ്ചായത്തംഗമായ ആര് രാജാറാം, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവും വട്ടവട സ്വദേശിയുമായി കെ കൃഷ്ണമൂര്‍ത്തി, എം മുത്തുരാജ് എന്നിവരിലൊരാള്‍ക്ക് നറുക്ക് വീഴാനാണ് സാധ്യത.
മണ്ഡലത്തിലേക്ക് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി എത്തുമോയെന്ന കാര്യത്തിലും ആകാംക്ഷയുണ്ട്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന് മികച്ച വോട്ടു നില ലഭിച്ചതിനാല്‍ നിയമ സഭ തിരഞ്ഞെടുപ്പും തങ്ങള്‍ക്കനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.



