KeralaLatest NewsLocal news
ദേശിയപാത85 ൽ ഇരുട്ടുകാനത്തിന് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ പാതയോരത്തു നിന്നും താഴ്ച്ചയിലേക്ക് പതിച്ചു: സഞ്ചരികൾക്ക് പരിക്ക്
അടിമാലി : ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു ദേശിയപാതയിൽ ഇരുട്ടുകാനത്തിന് സമീപം അപകടം നടന്നത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പാതയോരത്തു നിന്നും താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിൽ 5 പേരായിരുന്നു ഉണ്ടായിരുന്നത്.പരിക്കേറ്റ യാത്രക്കാരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് പേർക്ക് ഗുരുതരമായി പരിക്ക് സംഭവിച്ചിട്ടുള്ളതായാണ് വിവരം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തിൽ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. പാതയോരത്തു നിന്നും വലിയ താഴ്ച്ചയിലേക്കാണ് വാഹനം പതിച്ചത്.



