മൂന്നാര്‍:ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ ദേവികുളത്തിന് സമീപം ഇടിഞ്ഞുവീണ മണ്ണ് നീക്കാന്‍ തുടങ്ങി.കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ ദേവികുളത്തിന് സമീപം ഇരച്ചില്‍പാറ ഭാഗത്ത് ഗവ. എല്‍പി സ്കൂളിന് സമീപമായിട്ടായിരുന്നു മണ്‍തിട്ട ഇടിഞ്ഞ് റോഡില്‍ വീണത്. ദിവസവും റോഡിലേക്കിടിഞ്ഞെത്തുന്ന മണ്ണിന്റെ അളവ് വര്‍ധിച്ചതോടെ മണ്ണ് നീക്കണമെന്നും പ്രദേശത്ത് സുരക്ഷ ഒരുക്കണമെന്നും ആവശ്യമുയര്‍ന്നു.
റോഡിന്റെ പകുതിയോളം ഭാഗത്ത് മണ്ണിടിഞ്ഞ് വീണ നിലയിലായിരുന്നു. 100 മീറ്ററോളം ദൂരത്തിലാണ് റോഡില്‍ മണ്ണ് വീണുകിടന്നത്. റോഡിലേക്കിടിഞ്ഞെത്തിയ മണ്ണ് നീക്കം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായത് വലിയ പ്രതിസന്ധിക്കും പ്രതിഷേധത്തിനും ഇടവരുത്തിയിരുന്നു.മണ്ണ് നീക്കി യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നതെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ പറഞ്ഞു. വന്‍തോതില്‍ മണ്ണ് റോഡില്‍ വീണതോടെ ഈ ഭാഗത്തെ ഗതാഗതവും ബുദ്ധിമുട്ടിലായി.
ഇതെത്തുടര്‍ന്നാണ് ഇപ്പോള്‍ യന്ത്രസഹായത്തോടെ മണ്ണ് നീക്കാന്‍ തുടങ്ങിയത്. ഒന്നരമാസത്തിനുള്ളില്‍ മണ്ണ് നീക്കി ഇവിടെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്



