ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധി;തുടര്‍ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായി എ രാജ എം എല്‍ എ

അടിമാലി: ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ മുമ്പോട്ട് പോകുന്നുണ്ടെന്ന് അഡ്വ. എ രാജ എം എല്‍ എ അടിമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വിഷയത്തില്‍ അഡ്വ. എ രാജ എം എല്‍ എയുടെ പ്രതികരണം ഉണ്ടായിട്ടുള്ളത്. നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ മുമ്പോട്ട് പോകുന്നുണ്ടെന്ന് എം എല്‍ എ അടിമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പും റവന്യു വകുപ്പും സ്ഥലത്ത് ജോയിന്റ് വേരിഫിക്കേഷന് നടത്തി, ഫയല്‍ റവന്യു സെക്രട്ടറിയുടെ കൈവശം എത്തിയതായും റവന്യു സെക്രട്ടറി ഉടന്‍ ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നും ഫയല്‍ ലഭിച്ചാല്‍ ഉടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിട്ടുള്ളതെന്നും എം എല്‍ എ വ്യക്തമാക്കി. ദേശിയപാത വികസനത്തെ സര്‍ക്കാര്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം ചിലര്‍ നിരന്തരം നടത്തുന്നുണ്ട്.
സംസ്ഥാനത്തെ ദേശിയപാത വികസനത്തിന് എല്ലാവിധ പിന്തുണയും നല്കുന്ന സര്‍ക്കാരാണ് നിലവിലുള്ളത്. 2016ന് ശേഷമുള്ള ദേശിയപാത വികസനജോലികള്‍ ഇതിന് ഉദാഹരണമാണ്. മൂന്നാര്‍ ബോഡിമെഡ് റോഡ് വികസന കാലത്ത് ചിലയിടങ്ങളില്‍ വനംവകുപ്പ് തടസ്സവാദമുന്നയിച്ചപ്പോള് സര്‍ക്കാര്‍ ഇടപെട്ട് വിഷയത്തില്‍ പ്രശ്നപരിഹാരം കാണുകയും റോഡ് വികസനം സാധ്യമാക്കുകയും ചെയ്ത മുന്‍കാല അനുഭവമുണ്ട്.
റോഡ് വികസനത്തിനായി സര്‍ക്കാര്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ഇപ്പോഴത്തെ പ്രശ്നത്തിലും സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്നും എം എല്‍ എ അറിയിച്ചു.



