CrimeKeralaLatest NewsLocal news
കീരിത്തോട് ഏഴാം കൂപ്പ് ഭാഗത്ത്, വീടിൻ്റെ ടെറസിൽ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന കുരുമുളക് ,കാപ്പി കുരു, റബ്ബർ ഷീറ്റ് എന്നിവ മോഷ്ടിച്ച കേസിൽ 2 പേർ അറസ്റ്റിൽ

ഇടുക്കി : കീരിത്തോട് ചാഞ്ഞാനിയിൽ വീട്ടിൽ ബിനോജ്, പാറതോട്ടായിൽ വീട്ടിൽ മനേഷ് എന്നിവരാണ് അറസ്റ്റിലായത്. 01.01.26 തീയതി വെളുപ്പിന് 1 മണിക്കാണ് പ്രതികൾ ഏഴാം കൂപ്പിലുള്ള അയ്യുണ്ണിക്കൽ തോമസ് എന്നയാളുടെ വീടിൻ്റെ ടെറസിൽ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന 40 കിലോ ഗ്രാം കുരുമുളകും, 40 kg കാപ്പിക്കുരുവും, 15 kg റബ്ബർ ഷീറ്റും മോഷണം ചെയ്തത്. കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ സുരേഷ് വി എ യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ താജുദ്ദീൻ, റെജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രിൻസ്, ഷാനവാസ്, ഷെരീഫ്, സിവിൽ പോലീസ് ഓഫീസർമാരായ സനുമോൻ, മനു, ബാവാസ്, രാജ്മോഹൻ എന്നിവരുടെ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.



