
അടിമാലി : നേര്യമംഗലം കരിമണലിന് സമീപം കാറിനും ബൈക്കിനും നേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ ആക്രമണത്തിൽ കാറിൻ്റെ പിന്നിലെ ഗ്ലാസ് തകർന്നു. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇതേ സ്ഥലത്തുവെച്ച് ബൈക്ക് യാത്രക്കാർക്ക് നേരയും കാട്ടാനയുടെ ആക്രമമുണ്ടായി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്.



