
അടിമാലി: അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ശശിയും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്ക് കൊണ്ടു പോവുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവിനെ അറസ്റ്റ് ചെയ്തത്.തൃശൂര്‍ സ്വദേശിയും 25കാരനുമായ രാഹുലാണ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. അടിമാലി കൂമ്പന്‍പാറ ഭാഗത്ത് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.ഇയാളുടെ പക്കല്‍ നിന്നും 115 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
മൂന്നാര്‍, വട്ടവട ഭാഗങ്ങളില്‍ ലഹരി വസ്തു വില്‍പ്പന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മാരായ ദിലീപ് എന്‍ കെ, ബിജു മാത്യൂ, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ മാരായ സുരേഷ് കെ എം,യദുവംശരാജ്, മുഹമ്മദ് ഹാഷിം,അലി അഷ്‌കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.



