
ശബരിമല മണ്ഡല മകരവിവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വർധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് സുഗമമായ തീർത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയിൽ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13/01/2026 ഉച്ചക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് 3 മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് 5 മണിവരെയും നിശ്ചയിച്ചിട്ടുള്ളതും, തുടർന്ന് മേൽപ്പറഞ്ഞ സമയങ്ങൾക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുള്ള എല്ലാ സഞ്ചാരങ്ങളും നിരോധിച്ചിട്ടുള്ളതുമാണ് അറിയിപ്പ്.
അതേസമയം ശബരിമലയിൽ മകരവിളുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പരമശാലകൾ കെട്ടി അയ്യപ്പ ഭക്തർ സന്നിധാനത്ത് തന്നെ തങ്ങുകയാണ് . നാളെയോടുകൂടി തിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. ഇന്ന് 54000 പേരാണ് ഇതുവരെ ദർശനം നടത്തിയിട്ടുള്ളത്. രാത്രിയോടെ കൂടുതൽ ഭക്തർ മലകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലക്കലിലും പമ്പയിലും നിന്ന് സന്നിധാനത്തേക്ക് നിയന്ത്രണങ്ങളോടെ മാത്രമേ അയ്യപ്പ ഭക്തര കടത്തിവിടുന്നുള്ളു. മറ്റന്നാളാണ് ശബരിമലയിൽ മകരവിളക്ക് നടക്കുക



