
മറയൂര്‍: മറയൂര്‍ ട്രൈബല്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു. ജില്ലയില്‍ ആദിവാസി ഇടങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് മറയൂര്‍. ആദിവാസി സമൂഹത്തിന്റെ സാംസ്ക്കാരിക പൈതൃകം പൊതു സമൂഹത്തെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മറയൂര്‍ മുരുകന്മലയില് ട്രൈബല്‍ മ്യൂസിയം നിര്‍മ്മിക്കുന്നത്. മ്യൂസിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു.
എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ ചിലവഴിച്ചാണ് ട്രൈബല്‍ മ്യൂസിയം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. മറയൂര്‍ ഇന്ദിരാ നഗര്‍ കോളനിയില്‍ വച്ച് നടന്ന ചടങ്ങില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ്, ട്രൈബല്‍ ഓഫീസര്‍ നജീം തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈബി ഈഡന് എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മറയൂര്‍ സി എച്ച് സി ക്ക് അനുവദിച്ച ആംബുലന്‍സ് കൈമാറി. മറയൂര്‍ സി എച്ച് സി യില്‍ നടന്ന ചടങ്ങില്‍ വച്ച് ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു.

മാമലക്കണ്ടം ശങ്കര്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്, മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളിലേക്കും ഹൈബി ഈഡന് എം പിയുടെ ഫണ്ടില്‍ നിന്നും വാഹനങ്ങള്‍ക്കായി തുക അനുവദിച്ച് അനുവദിച്ച് നല്‍കിയിട്ടുണ്ട്.