KeralaLatest NewsLocal news
സിപിഎമ്മിനും സിപിഐക്കും എതിരെ ഇരുക്ഷ വിമർശനവുമായി യുഡിഎഫ് പ്രാദേശിക നേതൃത്വം

അടിമാലി : ദേശിയപാതയിലെ മരംമുറി വിഷയത്തില്‍ എന്‍ എച്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത സമരവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സിപിഐക്കുമെതിരെ വിമര്‍ശനവുമായി അടിമാലിയിലെ യുഡിഎഫ് പ്രാദേശിക നേതൃത്വം രംഗത്ത്. പുതു പണിമുടക്കിന്റെ ഭാഗമായി വാളറയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സിപിഎം സിപിഐ രാഷ്ട്രീയ കക്ഷികൾ പങ്കെടുക്കാതെ വന്ന സാഹചര്യത്തിലാണ് അടിമാലി യുഡിഎഫ് പ്രാദേശിക നേതൃത്വം വിമർശനമായ രംഗത്ത് വന്നത്. സമരവുമായി ബന്ധപ്പെട്ട് ജനാധിപത്യ മര്യാദ കാണിക്കാന്‍ സിപിഎമ്മും സിപിഐയും തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മും സിപിഐയും സമരത്തില്‍ പങ്കെടുക്കണമായിരുന്നുവെന്നും സമരത്തില്‍ പങ്കെടുക്കാതിരുന്നത് ജനാധിപത്യമര്യാദയല്ലെന്നും ബാബു പി കുര്യാക്കോസ് വ്യക്തമാക്കി.