ബാറ്റിംഗ് വെടിക്കെട്ടില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; നാഗ്പൂര്‍ ട്വന്റി 20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

നാഗ്പൂര്‍ ട്വന്റി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ന്യൂസീലന്‍ഡിനെ 48 റണ്‍സിന് തകര്‍ത്തു. 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ പോരാട്ടം 190ല്‍ അവസാനിക്കുകയായിരുന്നു.
239 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലന്‍ഡിന്റെ തുടക്കം തന്നെ പാളി. അര്‍ഷ്ദീപ് സിങിന്റെ രണ്ടാം പന്തില്‍ തന്നെ ഡെവണ്‍ കോണ്‍വെയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ സഞ്ജു സാംസണ് പുറത്താക്കി. 78 റണ്‍സോടെ ഗ്ലെന്‍ ഫിലിപ്സും മാര്‍ക് ചാപ്മാനും ഡാരില്‍ മിച്ചലുമെല്ലാം പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ കളി പിടിച്ചു.
മിന്നും ഫോം തുടരുന്ന അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്. സഞ്ജു സാംസണ് 10നും ഇഷാന് കിഷന് എട്ടിനും പുറത്തായെങ്കിലും പതിവ് ശൈലിയില്‍ തല്ലിത്തകര്‍ത്ത അഭിഷേക് 35 പന്തില്‍ 84 റണ്‍സ് നേടി.32 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവും 25 റണ്‍സോടെ ഹാര്‍ദിക് പണ്ഡ്യയും അഭിഷേകിന് പിന്തുണയേകി. ഒടുവില്‍ മടങ്ങി വരവ് ഗംഭീരമാക്കിയ റിങ്കു സിംഗിന്റെ ബാറ്റിങ് കൂടിയായതോടെ ഇന്ത്യ 7ന് 238ലെത്തി. 20 പന്തില്‍ പുറത്താകാതെ റിങ്കു 44 റണ്‍സ് നേടി.
അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം വെള്ളിയാഴ്ചയാണ്



