
അടിമാലി:അടിമാലി മന്നാങ്കാലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. മന്നാങ്കാലയിലെ ഐഡിയ നഗറിലുള്ള വഴിയരികിലാണ് കഞ്ചാവ് ചെടി നിന്നിരുന്നത്. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. കഞ്ചാവ് ചെടിക്ക് ഏകദേശം രണ്ട് മാസത്തിലധികം വളര്‍ച്ചയുണ്ടെന്നാണ് നിഗമനം.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് സര്‍ക്കിള്‍ ഹരികൃഷ്ണന് എസ് പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരായ നെബു എ സി, ദിബു രാജ്, മീരാന്‍ കെ എസ്, ഹാരിഷ് മൈദീന് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.



