CrimeKeralaLatest News

15 യുവതികളെ പീഡിപ്പിച്ചു, നഗ്നവിഡിയോ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങി; ഇന്‍സ്റ്റ വ്​ളോഗര്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിയില്‍ ഇന്‍സ്റ്റ വ്​ളോഗര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിലായത്. മൂന്നു യുവതികളുടെ പരാതികളിലാണ് ഇന്‍സ്റ്റ വ്​ളോഗറുടെ അറസ്റ്റ്. ഇയാൾ മൊത്തം പതിനഞ്ചു യുവതികളെ പീഡിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരാതികൾ വരാന്‍ സാധ്യതയുണ്ടെന്ന് തൃശൂർ ക്രൈം ഡിറ്റാച്ച്മെന്റ് അധികൃതര്‍ പറയുന്നു. ലൈം​ഗിക പീഡനത്തിന് പുറമേ, യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു. ഐ.ടി. യദു ഗിരീഷിന് എതിരെ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!