BusinessHealthKeralaLatest NewsLocal news

മാങ്കുളത്തിന്റെ ആരോഗ്യ രംഗത്തിന് കരുത്തായി സെന്റ് ജോസഫ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

അടിമാലി: മാങ്കുളത്തിന്റെ ആരോഗ്യ രംഗത്തിന് കരുത്തായി സെന്റ് ജോസഫ് മെഡിക്കല്‍ സെന്റര്‍ മാങ്കുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ ലാബടക്കം പരിശോധന സംവിധാനങ്ങള്‍ ഒരുക്കിയാണ് സെന്റ് ജോസഫ് മെഡിക്കല്‍ സെന്റര്‍, ഹോസ്പിറ്റല്‍ & ലാബ് മാങ്കുളത്തേക്കെത്തിയിട്ടുള്ളത്.കിടത്തി ചികിത്സക്കടകം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമൊരുക്കിയാണ് ആശുപത്രി തുറന്നിട്ടുള്ളത്.

മാങ്കുളം പള്ളിസിറ്റിയില്‍ മറ്റത്തില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനം മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് നിര്‍വ്വഹിച്ചു. മാങ്കുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോര്‍ജ് കൊല്ലം പറമ്പില്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. അടിമാലി രചന ഓഫ്‌സെറ്റ് പ്രസ് ഫൗണ്ടര്‍ പി കെ വിജയന്‍ ഭദ്ര ദീപം തെളിയിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി മാത്യു, സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സ്വപ്ന എ സി, പ്രിന്‍സിപ്പല്‍ സബിത കെ കെ, മാങ്കുളത്തെ രാഷ്ട്രീയ, വ്യാപാര, സാമൂഹ്യ, സാമുദായിക രംഗത്തെ പ്രമുഖര്‍, ഡോ.ശീതള്‍ എല്‍ദോസ്, ഡോ. ആല്‍ബിന്‍ സണ്ണി, ഡോ. ഷഹീര്‍ ജഹാംഗീര്‍ എന്നിവര്‍ സംബന്ധിച്ചു. ഇ സി ജി, ലാബ്, രക്ത പരിശോധനയടക്കം മെച്ചപ്പെട്ട പരിശോധന, ചികിത്സാ സംവിധാനങ്ങള്‍ സെന്റ് ജോസഫ് മെഡിക്കല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.ഒപ്പം വിദഗ്ത ഡോക്ടര്‍മാരുടെ സേവനവും സെന്റ് ജോസഫ് മെഡിക്കല്‍ സെന്ററിലൂടെ മാങ്കുളത്ത് ലഭ്യമാകുമെന്ന് സ്ഥാപന മാനേജ്‌മെന്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!