Education and careerKeralaLatest NewsLocal news

വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു: എ.രാജ എംഎല്‍എ

സംസ്ഥാനം വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്നതെന്ന് എ.രാജ എംഎല്‍എ. മറയൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും അതിന്റെ ഭാഗമായി മികച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. ജൂണ്‍ ഒന്നിന് അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ കുട്ടികളുടെ കൈകളില്‍ പുസ്തകങ്ങള്‍ എത്തുന്ന നിലയിലേക്ക് വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടായി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 13 ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണെന്നും എംഎല്‍എ പറഞ്ഞു.

സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ് അധ്യക്ഷത വഹിച്ചു. 3.43 കോടി രൂപയുടെ സ്‌കൂള്‍ കെട്ടിടമാണ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയായത്. അഞ്ച് ക്ലാസ് റൂമുകളും, ലൈബ്രറി, പ്രിന്‍സിപ്പല്‍ റൂം, ഓഫീസ് റൂം, കൗണ്‍സിലിംഗ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക്, ലിഫ്റ്റിനായുള്ള പ്രൊവിഷനും ഉള്‍പ്പെടെ ഭിന്നശേഷി സൗഹൃദമായാണ് സ്‌കൂള്‍ കെട്ടിടം പൂര്‍ത്തീകരിച്ചത്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷൈജു സി എം നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. ഈശ്വരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്വപ്ന വി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!