KeralaLatest NewsLocal news

പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന പാലത്തിന് പകരം പുതിയ പാലമൊരുങ്ങുന്നു

മൂന്നാര്‍: പ്രളയത്തില്‍ തകര്‍ന്ന പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന പാലത്തിന് പകരം പുതിയ പാലമൊരുങ്ങുന്നു.
2018ലെ പ്രളയത്തിലായിരുന്നു പഴയ മൂന്നാറില്‍ ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന പാലം തകര്‍ന്നത്. ചൊക്കനാടിനേയും പഴയമൂന്നാറിനേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലമായിരുന്നു ഒഴുകിപോയത്. പാലം ഇല്ലാതായതോടെ ഈ പാലത്തെ ആശ്രയിച്ച് യാത്ര നടത്തിയിരുന്ന കുടുംബങ്ങള്‍ക്ക് യാത്രാ ക്ലേശം വര്‍ധിച്ചു.

പാലത്തിലൂടെ എളുപ്പത്തില്‍ ടൗണിലെത്തിയിരുന്ന കുടുംബങ്ങള്‍ക്ക് യാത്രക്കായി അധിക ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയായി. ആവശ്യങ്ങള്‍ക്കൊടുവില്‍ എം പി ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപ വകയിരുത്തി തൂക്കുപാലത്തിന്റെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചു. തുക മതിയാകാതെ വന്നതോടെ മൂന്നാര്‍ ഗ്രാമപഞ്ചായത്തംഗം മണിമൊഴി 15 ലക്ഷം രൂപയും പാലത്തിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചു.

പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ അവസാനഘട്ടത്തിലെത്തി. അധികം വൈകാതെ പാലം യാത്രക്കായി തുറന്ന് നല്‍കാനാകും. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ചൊക്കനാട് മേഖലയിലെ കുടുംബങ്ങളുടെ പഴയ മൂന്നാര്‍ ടൗണിലേക്കുള്ള യാത്രാ കൂടുതല്‍ എളുപ്പമാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ വേഗത്തില്‍ ടൗണിലേക്കെത്താന്‍ പുതിയപാലം സഹായിക്കും. പഴയ മൂന്നാറിലെ രണ്ട് പാലങ്ങളായിരുന്നു പ്രളയത്തില്‍ തകര്‍ന്നത്. അതിലൊരു പാലത്തിന്റെ നിര്‍മ്മാണ ജോലികളാണ് ഇപ്പോള്‍ അവസാനഘട്ടത്തിലേക്കെത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!