KeralaLatest News

നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്‌ളയിംഗ് സ്‌ക്വാഡിനെയും സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സംഘത്തെയും നിയോഗിച്ചു


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ മദ്യമോ പാരിതോഷികങ്ങളോ നല്‍കുന്നത് തടയാന്‍ ജില്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡിനെയും സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സംഘത്തെയും നിയോഗിച്ചു. അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തിക്കൊണ്ട് പോകുന്നത് തടയാന്‍ വാഹന പരിശോധന കര്‍ശനമാക്കി. 50000 രൂപയില്‍ കൂടുതല്‍ പണം കൈവശമുള്ളവര്‍ യാത്രാവേളയില്‍ മതിയായ രേഖകള്‍ കരുതണം. പരിശോധനാ വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പ്രയാസങ്ങള്‍ നേരിട്ടാല്‍ അത് സംബന്ധിച്ച പരാതികള്‍ ജില്ലാ കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറും  തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസറുമായ കെ.കെ സുജികുമാറിനെ അറിയിക്കേണ്ടതാണ്. ഫോണ്‍ – 8547610070

നിയമസഭാ തിരഞ്ഞെടുപ്പ് : പരാതികള്‍ സി വിജില്‍ ആപ്പിലൂടെ നല്‍കാം

പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സി വിജില്‍ ആപ്പിലൂടെ നല്‍കാം. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനാകും. പരാതിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിന്റെയും ബാനറിന്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ആപ്പില്‍ അപ്ലോഡ് ചെയ്യാം. പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്  പരാതി അറിയിക്കാം. പരാതി ലഭിച്ച് 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. ആപ്പ് ലിങ്ക് : https://play.google.com/store/apps/details?id=in.nic.eci.cvigil

വോട്ട് ചെയ്യുന്നതിന് സഹായിയുടെ സേവനം തേടാം

കാഴ്ച്ചശക്തി ഇല്ലാത്തവര്‍ക്കും അനാരോഗ്യം നേരിടുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിന് സഹായിയുടെ സേവനം തേടാം. 18 വയസില്‍ കുറയാത്ത സഹായിയെ ആണ് പോളിംഗ് ബൂത്തില്‍ അനുവദിക്കുക. ബാലറ്റ് യൂണിറ്റിലെ ചിഹ്നങ്ങള്‍ തിരിച്ചറിയാനോ കൃത്യമായ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനോ ശേഷിയില്ലാത്തവര്‍ക്കും വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ സഹായിയെ കൊണ്ടുപോകാം.

സ്വയം വോട്ട് ചെയ്യാന്‍ ശേഷിയുള്ള വോട്ടര്‍മാര്‍ക്കൊപ്പം എത്തുന്ന സഹായികള്‍ക്ക് വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിനുള്ളില്‍ പ്രവേശനമില്ല. സാഹചര്യമനുസരിച്ച് പ്രിസൈഡിംഗ് ഓഫീസറാണ് തീരുമാനമെടുക്കുക. സഹായിക്ക് വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ പ്രവേശനം അനുവദിക്കുമ്പോള്‍ നടപടി റെക്കോഡ് ചെയ്യും. ഒരേ വ്യക്തിക്ക് ഒന്നിലധികം ആളുകളുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സഹായിയായി വോട്ട് ചെയ്യുന്നയാളുടെ വലത് ചൂണ്ടുവിരലില്‍ മഷിയടയാളം പുരട്ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!