KeralaLatest NewsLocal news

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു


ഇടുക്കി :ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലായി ഇതുവരെ എട്ട് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ (എല്‍.ഡി.എഫ്), ഷിജോ ആന്റണി (ബി.എസ്.പി) എന്നിവരാണ് പത്രിക  സമര്‍പ്പിച്ചത്. ദേവികുളം മണ്ഡലത്തില്‍ എ.രാജ (എല്‍.ഡി.എഫ് ), ഈശ്വരന്‍ ആര്‍ (എല്‍.ഡി.എഫ്) എസ്. രാജേന്ദ്രന്‍ (എന്‍.ഡി.എ) എന്നിവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കെ. കെ ജയചന്ദ്രന്‍ (എല്‍.ഡി.എഫ്), പി. കെ സജീവന്‍ (ബി.എസ്.പി) എന്നിവരും, പീരുമേട്  മണ്ഡലത്തില്‍ കെ. സലിംകുമാര്‍ (എല്‍.ഡി.എഫ്) എന്നിവരാണ് ഇതുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.തൊടുപുഴ മണ്ഡലത്തില്‍ ആരും  നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടില്ല. മാര്‍ച്ച് 23 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!