
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനില്ല, യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനം. യുഡിഎഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും.യുഡിഎഫിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് നാളെ ജില്ല അടിസ്ഥാനത്തിൽ യോഗങ്ങള്‍ ചേരും.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളില്‍ വെൽഫെയർ പാർട്ടി മത്സരിച്ചിരുന്നു. എന്നാല്‍ ഇത്തവണ മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പൂർണമായി പിന്തുണക്കാനാണ് തീരുമാനം.കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ബി.ജെ.പി ശക്തമായ ഇടങ്ങളില്‍ യു.ഡി.എഫിന് വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യും. നേമമടക്കമുള്ള ഇടങ്ങളില്‍ എല്‍.ഡി,എഫിനെ പിന്തുണച്ചേക്കും. ഒരു മണ്ഡലത്തിലെങ്കിലും പൊതു സ്വതന്ത്രനെ നിര്‍ത്താനുള്ള നിര്‍ദ്ദേശം കോണ്‍ഗ്രസ് തള്ളി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്.രണ്ടു സ്വതന്ത്രരെ മുന്നോട്ടുവെച്ചിരുന്നു. മാവേലിക്കരയില്‍ ദളിത് നേതാവായ കെ.അംബുജാക്ഷനെയും. വൈക്കത്ത് ദളിത് ചിന്തകനായ സണ്ണി.എം.കപിക്കാടിനെയുമാണ് മുന്നോട്ടുവെച്ചത്. കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകളും നടത്തിയതായും നേതാക്കൾ വ്യക്തമാക്കി



