KeralaLatest NewsLocal news

എല്‍ ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു; മുഖ്യമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു

അടിമാലി: ദേവികുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയുടെ പ്രചരണാര്‍ത്ഥം എല്‍ ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു. അടിമാലി പഞ്ചായത്ത് മൈതാനിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ദേവികുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയുടെ പ്രചരണാര്‍ത്ഥം എല്‍ ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടന്നത്. കണ്‍വന്‍ഷന്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ല നേരിട്ടിരുന്ന പ്രധാനവിഷയങ്ങളിലൊന്ന് ഭൂവിഷയമായിരുന്നുവെന്നും ഭൂവിഷയത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാരിനായെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയുള്ള മണ്ഡലം കണ്‍വന്‍ഷന്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ശക്തി പ്രകടനം കൂടിയായി. പി മുത്തുപാണ്ടി യോഗത്തില്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, അഡ്വ ജോയിസ് ജോര്‍ജ്, എല്‍ഡീഎഫ് നേതാക്കളായ ഷൈലജ സുരേന്ദ്രന്‍, എം ജെ മാത്യു, അഡ്വ. എം എം മാത്യു, കോയ അമ്പാട്ട്, ജയ മധു, തങ്കച്ചന്‍, കെ കെ വിജയന്‍, ആര്‍ ഈശ്വരന്‍, അഡ്വ. ചന്ദ്രപാല്‍, റ്റി കെ ഷാജി, ചാണ്ടി പി അലക്‌സാണ്ടര്‍, വി സിജിമോന്‍, സിജോ മുണ്ടന്‍ചിറ, ടി എം ഷെരീഫ് എന്നിവര്‍ പങ്കെടുത്തു. കണ്‍വന്‍ഷന്‍ 1001 അംഗ ജനറല്‍ കമ്മിറ്റിയും 251 അംഗ എക്‌സി ക്യൂട്ടീവും തെരഞ്ഞെടുത്തു. കണ്‍വന്‍ഷന് ശേഷം അഡ്വ. എ രാജയുടെ റോഡ് ഷോയും അടിമാലി ടൗണില്‍ നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!