KeralaLatest NewsLocal news

വിയ്യാറ്റ് പവര്‍ ഹൗസിന് സമീപം പുഴക്കരയില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍; വനംവകുപ്പ് പരിശോധിച്ചു

അടിമാലി: അടിമാലി ആനവിരട്ടി വിയ്യാറ്റ് പവര്‍ ഹൗസിന് സമീപം പുഴക്കരയില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടത് പ്രദേശവാസികള്‍ ഭീതി പടര്‍ത്തി. കഴിഞ്ഞ ദിവസമായിരുന്നു അടിമാലി ആനവിരട്ടി വിയ്യാറ്റ് പവര്‍ ഹൗസിന് സമീപം പുഴക്കരയില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനെത്തിയവരായിരുന്നു കാല്‍പ്പാടുകള്‍ ആദ്യം ശ്രദ്ധിച്ചത്.

ഏതെങ്കിലും വന്യജീവിയുടെ കാല്‍പ്പാടുകളാണോ പുഴക്കരയില്‍ കണ്ടതെന്നാണ് പ്രദേശവാസികളുടെ സംശയം. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോഡിനേഷനംഗം കെ ബുള്‍ബേന്ദ്രനും സ്ഥലത്തെത്തിയിരുന്നു.

കാല്‍പ്പാടുകള്‍ തുടര്‍ പരിശോധനക്ക് പെരിയാര്‍ ടൈഗര്‍ പ്രോജക്റ്റ് ഓഫീസിലേക്ക് അയച്ചു.ആളുകള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!