KeralaLatest News

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ യുഡിഎഫ് പ്രവര്‍ത്തകര്‍ കാട്ടാനക്ക് മുമ്പില്‍പ്പെട്ടു

മൂന്നാര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ യുഡിഎഫ് പ്രവര്‍ത്തകര്‍ കാട്ടാനക്ക് മുമ്പില്‍പ്പെട്ടു. ഇന്നലെയായിരുന്നു സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ യുഡിഎഫ് പ്രവര്‍ത്തകരാണ് കാട്ടാനക്ക് മുമ്പില്‍പ്പെട്ടത്. ഒറ്റ കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനായിരുന്നു റോഡില്‍ ഇറങ്ങിയത്. ജില്ലാ പഞ്ചായത്തംഗം സി നെല്‍സണ്‍ അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ മൂന്നാര്‍ നടയാര്‍ എസ്റ്റേറ്റില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനക്കായി പോയി തിരികെ വരും വഴിയായിരുന്നു കാട്ടാനക്ക് മുമ്പില്‍പെട്ടത്. ബഹളമുണ്ടാക്കിയതോടെ കാട്ടാന റോഡില്‍ നിന്നും പിന്‍വാങ്ങി.വേനല്‍ കനത്തതോടെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!