KeralaLatest NewsLocal news

മറയൂരില്‍ ജനവാസ മേഖലയില്‍ വന്യജീവിയാക്രമണം തുടരുന്നു

മറയൂര്‍: മറയൂരിന് സമീപം തേയില തോട്ടങ്ങളില്‍ മേയാന്‍ വിടുന്ന കന്നുകാലികളെ ആക്രമിച്ച് കൊന്നിരുന്ന കടുവയെ കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയെങ്കിലും വീണ്ടും പ്രദേശത്ത് കടുവയുടെ ആക്രമണം തുടരുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. കഴിഞ്ഞദിവസം കാപ്പിസ്റ്റോറില്‍ മണികണ്ഠന്റെ രണ്ട് പശുക്കളെ കടുവ ആക്രമിച്ചു കൊന്നു. പ്രദേശത്ത് ഭീതി പരത്തിയിരുന്ന കടുവ മാര്‍ച്ച് 31ന് പാമ്പന്‍ മലയില്‍ സ്ഥാപിച്ചിരുന്ന കൂട്ടില്‍ അകപ്പെട്ടിരുന്നു. ഈ കടുവയെ വനംവകുപ്പ്  പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിടുകയും ചെയ്തു.

കടുവയുടെ ആക്രമണമൊഴിഞ്ഞതായി ആശ്വസിച്ചിരുന്ന തോട്ടം തൊഴിലാളികള്‍  കന്നുകാലികളെ മേയാന്‍ തേയില തോട്ടങ്ങളിലും സമീപപ്രദേശങ്ങളിലും വീണ്ടും അഴിച്ചു വിട്ട് തുടങ്ങിയിരുന്നു. ഇതിനിടയിലാണ് വീണ്ടും പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ ചത്തത്. കടുവയുടെ സാന്നിധ്യം പ്രദേശവാസികളെ വീണ്ടും ഭീതിയിലാഴ്ത്തുന്നുണ്ട്. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തിയതായി പ്രദേശവാസികള്‍ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!